- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ആദ്യമായി വനിതയും
കോഴിക്കോട്: ഹരിത-എംഎസ്എഫ് തർക്കത്തിൽ നടപടി നേരിട്ട മുൻനേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പ്രഖ്യാപനം. ഹരിത മുൻ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുൻ ദേശീയ വൈസ്. പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെത്തുന്നത്.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂർ, മുഫീദ തസ്നി, എന്നിവരെ വൈസ് പ്രസിഡന്റുമാരായും നജ്മ തബ്ശിറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. നജ്മയും മുഫീദ തസ്നിയും മുൻ ഹരിത ഭാരവാഹികളായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി നേരിട്ട വനിതാ നേതാക്കൾക്കടക്കം ഭാരവാഹിത്വം നൽകുന്നത് പാർട്ടിയെ കൂടുതൽ ഒരുമയോടെ കൊണ്ടു പോകുന്നതിന് തുല്യമാണ്.
ഹരിത വിവാദത്തിൽ വിദ്യാർത്ഥിനികൾക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെടുത്തത്.