കൽപറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ എന്ന് റിപ്പോർട്ട്. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവയ്‌പ്പുണ്ടായത്. രാവിലെ പത്തരയോടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കമ്പമലയിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ നാലു മാവോയിസ്റ്റുകൾ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടർബോൾട്ട് നിരീക്ഷണം ശക്തമാക്കി. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി ലഭിച്ച വിവരം നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്‌പ്പുണ്ടായതെന്നാണ് സൂചന.