- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉഷ്ണതരംഗത്തിൽ വലഞ്ഞ് പാലക്കാട്; മുറിയിൽ കിടന്നുറങ്ങിയ 86കാരന് പൊള്ളലേറ്റു
പാലക്കാട്: വേനലിലെ ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തിൽ വലഞ്ഞ് പാലക്കാട്. ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ 86കാരന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്. വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടർന്നുള്ള പരിശോധനയിലാണ് വലതു കൈയിൽ പൊള്ളിയ പാട് കണ്ടത്.
Next Story