കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തു നിന്നാണ് അദ്ദേഹം പബ്ലിക് റിലേഷൻസ് വകുപ്പിലെത്തുന്നത്.

മുൻ രാജ്യസഭാ എംപിയും എഴുത്തുകാരനും പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്ന ടി.കെ.സി. വടുതലയുടെ മകനാണ്. ഭാര്യ ശ്രീകല. മക്കൾ ശ്രീചന്ദന, ശ്രീനന്ദന.

കാക്കനാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പി ആർ ഡി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്, എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ സി.ടി ജോൺ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ഓഫീസുകളിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരായ സൗമ്യ ചന്ദ്രൻ, എ ടി രമ്യ, എം എൻ സുനിൽകുമാർ എന്നിവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഇൻഫർമേഷൻ ഓഫീസ് ജീവനക്കാരും പങ്കെടുത്തു.