കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ആക്രമണം. തോക്കുമായി എത്തി ആക്രമണം അഴിച്ചുവിട്ടയാൾ പള്ളിയിലുണ്ടായിരുന്ന ആറുപേരെ വെടിവെച്ചുകൊന്നു. മൂന്നുപേർക്ക് പരിക്കേറ്റു. ഹെറാത് പ്രവിശ്യയിലുള്ള ഷിയാ വിഭാഗത്തിന്റെ പള്ളിയിൽ തിങ്കളാഴ്ച രാത്രി പ്രാർത്ഥന നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. മരിച്ചരിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ട്.