കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിന്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.