- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തേനെടുക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു
നെല്ലിയാമ്പതി: തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷാണ് (30) മരിച്ചത്. ആൽമരക്കൊമ്പിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ നെല്ലിയാമ്പതി കരടിഭാഗത്താണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നെന്മാറ സാമൂഹികാരോഗ്യത്തിലെത്തിച്ചെങ്കിലും മരിച്ചു. നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ മൃതദേഹപരിശോധന നടത്താത്തതിനാൽ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. പോകുന്നതിനിടെ കൊടുവായൂരിനുസമീപം ആംബുലൻസ് മറിഞ്ഞ് കരടി സ്വദേശികളായ നാലുപേർക്ക് പരിക്കേറ്റു. മഹേഷ് (36), ബിനു (37), മണി (42), അച്ചു (23) എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന്, കുഴൽമന്ദത്തുനിന്ന് മറ്റൊരു ആംബുലൻസ് എത്തിച്ചാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരേഷിന്റെ അച്ഛൻ: മയിൽസ്വാമി. അമ്മ: സുധ. ഭാര്യ: കനക. മക്കൾ: സുജിത, കാർത്തിക, സുമിത, സുചിത്ര.