കൊച്ചി: കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജിലെ ആദ്യയാത്ര തിരുവനന്തപുരത്തുനിന്ന് ഗോവയിലേക്ക്. ജൂൺ നാലിന് ട്രെയിൻ യാത്ര തുടങ്ങും. നാലുദിവസത്തെ യാത്രയാണ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽനിന്ന് കയറാം. നിരക്ക് ടൂ ടയർ എ.സി: 16,400 രൂപ, ത്രീടയർ: 15,150, നോൺ എ.സി. സ്ലീപ്പർ: 13,999.

ജൂൺ 12-ന് മുംബൈ യാത്രയും ജൂൺ അവസാനം അയോധ്യയാത്രയും നടക്കുമെന്ന് പാക്കേജ് നടത്തുന്ന പ്രിൻസി വേൾഡ് ട്രാവൽ മാനേജിങ് ഡയറക്ടർ ഇ.എക്‌സ്. ബേബി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. 14 കോച്ചുകളുള്ള ട്രെയിനിൽ 600 പേർക്ക് സഞ്ചരിക്കാം. യാത്രയ്ക്ക് സംഘങ്ങളായും ഒറ്റയ്ക്കും ബുക്കുചെയ്യാം.

അയോധ്യ പാക്കേജ് (അയോധ്യ, വാരാണസി, പ്രയാഗ് രാജ്) നിരക്ക് ടു ടയർ എ.സി: 37,150 രൂപ, ത്രീ ടയർ: 33,850, നോൺ എ.സി. സ്ലീപ്പർ: 30,550. മുംബൈ പാക്കേജ് നിരക്ക് ടു ടയർ എ.സി: 18,825 രൂപ, ത്രീ ടയർ: 16,920, നോൺ എ.സി. സ്ലീപ്പർ: 15,050. വിവരങ്ങൾക്ക്: 8089021114, 8089031114, 8089041114

ഭക്ഷണം, ട്രാവൽ ഇൻഷുറൻസ്
പരിശീലനം ലഭിച്ച പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ കമ്പനിയുടെ 60 ജീവനക്കാർ യാത്രക്കാർക്ക് സഹായമായി ട്രെയിനിലുണ്ടാകും. ട്രെയിനിൽ കേരളീയഭക്ഷണം ലഭിക്കും. 24 മണിക്കൂർ എമർജൻസി റെസ്‌പോൺസ് ടീം, യാത്രികർക്ക് സൗജന്യ യാത്രാ ഇൻഷുറൻസ്, ജി.പി.എസ്. ട്രാക്കിങ് സിസ്റ്റം, ലൈവ് സി.സി.ടി.വി., ഓൺ ബോർഡ് ഫുൾ ട്രോളി എന്നിവയുണ്ടാകും. പത്രസമ്മേളനത്തിൽ പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ദേവിക മേനോൻ, പ്രിൻസി റെയിൽസ് ടൂർ പാർട്ണർ മിജു സി. മൊയ്ദു എന്നിവരും പങ്കെടുത്തു.