- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈകാലുകൾ ബന്ധിച്ചു പെരിയാറിന് കുറുകെ നീന്തി പത്താംക്ലാസുകാരി
ആലുവ: കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാർ ഒറ്റയ്ക്കു നീന്തിക്കടന്ന് പത്താംക്ലാസുകാരി. തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ വിദ്യാർത്ഥിനിയായ അനന്യ വലേരിയാണ് ധീരയായ ആ കൊച്ചു മിടുക്കി. മണപ്പുറം മണ്ഡപം കടവിൽ നടൻ സജി ഗോപു ഫ്‌ളാഗ്ഓഫ് ചെയ്തു. 45 മിനിറ്റ് കൊണ്ട് 780 മീറ്റർ പിന്നിട്ടു ദേശം കടവിൽ നീന്തിക്കയറിയപ്പോൾ കായികതാരം ഗീത മേനോനും സ്‌കൂൾ അധികൃതരും ചേർന്നു സ്വീകരിച്ചു. നീന്തൽ വിദഗ്ധൻ സജി വാളശേരിലാണ് അനന്യയെ നീന്തൽ പരിശീലിപ്പിച്ചത്.
Next Story