- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉരുൾപൊട്ടൽ സാധ്യതാ പഠനം പ്രധാനം : ജി എസ് ഐ ശില്പശാല
തിരുവനന്തപുരം : ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുൾപൊട്ടൽ ദുരന്ത നിവാരണം സാധ്യമാണെന്ന് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യാ ശില്പശാല. ആധുനികോപകരണങ്ങളുടെ സഹായത്താൽ ഉരുളുൾപൊട്ടൽ സാധ്യത നിരീക്ഷിക്കാനും പ്രവചിക്കാനും കഴിയും. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിർമ്മാണമടക്കം ജി.എസ്‌ഐ പൂർത്തിയാക്കിയതായും ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദ്ധർ വിശദീകരിച്ചു.
ഉരുൾപൊട്ടൽ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള മാർഗ്ഗങ്ങളെ കുറിച്ച് ജിയോളിജിക്കൽ സർവ്വെ ഓഫ് ഇന്ത്യാ കേരള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശില്പശാല ചർച്ച ചെയ്തു. വനനശീകരണവും ചെങ്കുത്തായ പ്രദേശങ്ങളിലെ ആസുത്രണമില്ലാത്ത അശാസ്ത്രീയ നിർമ്മാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് കേരളത്തിൽ ഉരുൾപൊട്ടൽ അപകടങ്ങൾക്ക് പിന്നിലെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട മേഖലയുടെ ഭൂമിശസാത്രപരമായ പ്രത്യേകത, കാലാവ്സഥാ ഘടകങ്ങൾ, ചെങ്കുത്തായ ഭൂമിയുടെ ചെരിവ്, തീവ്രമഴ, സങ്കിർണ്ണമായ ഭൗമഘടന എന്നിവ മൺസൂൺ കാലത്ത് കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നു. ചെങ്കുത്തായ പ്രദേശങ്ങളിലെ സ്വാഭാവിക സസ്യജലങ്ങളുടെ നവീഖരണവും മാനുഷിക ഇടപെടലുകളും മണ്ണിനെയും പാറകളെയും ദുർബലമാക്കും. ഉരുൾപൊട്ടൽ പഠനങ്ങൾക്കുള്ള നോഡൽ ഏജൻസിയെന്ന നിലയിലാണ് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യാ സംസ്ഥാനങ്ങളിൽ ദുരന്തനിവാരണ ശില്പശാലകൾ സംഘടിപ്പിച്ചിട്ടുള്ളത്.
ജി.എസ്‌ഐ ഡയറക്ടർ ജനറൽ ജനാർദൻ പ്രസാദ് ശില്പശാല ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. കുഫോസ് അസോസിയേറ്റ് പ്രഫസർ ഗിരീഷ് ഗോപിനാഥ്, ജി.എസ്‌ഐ കേരള യൂണിറ്റ് ഡപ്യ.ൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളി, ദക്ഷിമമേഖലാ ഡി.ഡി.ജി. കെ.വി.മൂർത്തി, അക്ഷയ് കുമാർ മിശ്ര. ഡി.ഡി.ജി (റിട്ട.) സി.മുരളീധരൻ , ഡോ.രാഖി ഗോപാൽ, എ.രമേഷ്് കുമാർ എന്നിവർ സംസാരിച്ചു.