- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകന്റെ മുന്നിൽ കരടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ജനവാസമേഖലയിൽ കരടി ഇറങ്ങി. രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വള്ളക്കടവ് കുന്നത്തുപതിയിൽ സിബിയാണ് കരടിയുടെ മുന്നിൽപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 9.30-വി വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം. നായകൾ കുരയ്ക്കുന്നതുകേട്ട് സിബി ടോർച്ചുമായി പുറത്തേക്കിറങ്ങി. റോഡിലേക്ക് ഇറങ്ങിയപ്പോൾ കരടി പാഞ്ഞടുത്തു. സിബി കൈയിലുണ്ടായിരുന്ന വലിയ ടോർച്ച് കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളംവെയ്ക്കുകയും ചെയ്തു. ഇതോടെ കരടി റോഡിൽനിന്ന് പെരിയാർനദിയുടെ ഭാഗത്തേക്ക് ഓടിമറഞ്ഞു.
സമീപത്തുള്ള കൃഷിയിടത്തിലെ മരത്തിന്റെ ചുവട്ടിൽ കരടിമാന്തിയതിന്റെ പാടുകളും തേൻ കുടിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി സിബി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പ്രദേശത്തെ ഒരുവീടിന് സമീപം വീട്ടമ്മ കരടിയെ കണ്ടിരുന്നു.