ചങ്ങനാശ്ശേരി: തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന് ദാനംചെയ്ത് പെരുന്ന മുരുകനിവാസിൽ കാർത്യായനിയമ്മ.

ദേശീയ സേവാഭാരതിയുടെ നിയന്ത്രണത്തിലുള്ളതാണ് സുകൃതം ചാരിറ്റബിൾ ട്രസ്റ്റ്. സുകൃതത്തിൽ നടന്ന യോഗത്തിലായിരുന്നു ഭൂമിദാനച്ചടങ്ങ്. സീമാ ജാഗരണ മഞ്ച് സംസ്ഥാന സംയോജക് എ. ഗോപാലകൃഷ്ണൻ കാർത്യായനിയമ്മയെ ആദരിച്ചു. തുടർന്ന് പിറന്നാൾസദ്യയും ഉണ്ടായിരുന്നു.