മറയൂർ: പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. പള്ളനാട് അഭിനയഹൗസിൽ ഗോമതി ചന്ദ്രന് (45) ആണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ 10-ന് പൈപ്പിൽ കുടിവെള്ളം എത്താഞ്ഞത് പരിശോധിക്കുവാൻ വീടിന് പിൻവശമുള്ള കൃഷിയിടത്തിൽ പോയതായിരുന്നു ഇവർ. ഈ സമയം അവിടെ കിടന്ന കാട്ടുപോത്തിനെ കണ്ട് വഴിമാറി പോകാൻ ശ്രമിച്ചു. എന്നാൽ ചാടി എഴുന്നേറ്റ കാട്ടുപോത്ത് ഗോമതിയെ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ഗോമതിയെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.