- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വ്യാപകമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കൊടുംചൂടിൽ വീർപ്പുമുട്ടുന്ന കേരളത്തിന് ആശ്വാസമായി ഉടൻ മഴയെത്തും. അടുത്ത ദിവസങ്ങളിൽ എല്ലായിടത്തും മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ ഏതാനും ജില്ലകളിലും ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും മഴപെയ്യും. ശക്തമായ മഴ പ്രതീക്ഷിക്കുന്ന വയനാട്ടിൽ ചൊവ്വാഴ്ച മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയ് ഏഴുവരെയുള്ള ദിവസങ്ങളിൽ പല ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴപെയ്‌തേക്കും. ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും മഴപെയ്‌തേക്കും. വയനാട്ടിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ സാധാരണയെക്കാൾ കൂടിയതോതിലുള്ള മഴയ്ക്കുള്ള സാധ്യതയുമുണ്ട്.
പാലക്കാട്, കോഴിക്കോട് ജില്ലകളുടെ ചില പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും ഉഷ്ണതരംഗസാധ്യത കണക്കിലെടുത്ത് മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നു. മെയ് ഏഴുവരെ വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാൾ മൂന്നുമുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.