- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപി പ്രവേശനം'; ഇ.പി നൽകിയ ഗൂഢാലോചനാ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് ഒരുങ്ങിയെന്ന ആരോപണത്തിൽ ഇ.പി. ജയരാജൻ നൽകിയ ഗൂഢാലോചനാ പരാതിയിൽ അന്വേഷണം തുടങ്ങി. ബിജെപിയിലേക്കു താൻ പോകുന്നതിനായി ചർച്ചകൾ നടത്തിയെന്ന ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കാണിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കെ. സുധാകരൻ, ശോഭ സുരേന്ദ്രൻ, ടി.ജി.നന്ദകുമാർ എന്നിവർക്കെതിരെയാണ് ഇ.പി പരാതി നൽകിയത്. ബിജെപിയിൽ ചേരുന്നതിനായി കേരള പ്രഭാരിയായ പ്രകാശ് ജാവഡേക്കറുമായി ഇ.പി ചർച്ച നടത്തിയെന്നും ഒരുക്കങ്ങൾ പൂർത്തിയായിരിക്കെ തലേന്ന് പിന്മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രൻ ഉയർത്തിയ ആരോപണം. ബിജെപി പ്രവേശത്തിൽനിന്ന് ഇ.പി പിന്മാറിയത് പാർട്ടിയുടെ ഭീഷണി ഭയന്നാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
അതേസമയം, ഇ.പിയുടെ ബിജെപി പ്രവേശത്തെ കുറിച്ചു തനിക്കു കൂടുതൽ തെളിവില്ലെന്നും ബിജെപി പ്രവർത്തകർ പറഞ്ഞുള്ള അറിവു മാത്രമേയുള്ളൂവെന്നും കെ. സുധാകരൻ പ്രതികരിച്ചിരുന്നു.