- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതം
കോട്ടയം : കേരളത്തിലെ അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതം. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സുരക്ഷിതസംരക്ഷണത്തിന് സ്ഥാപിച്ചതാണ് ഈ അമ്മതൊട്ടിലുകൾ. ഒരു കുഞ്ഞുജീവൻപോലും അനാഥമാകരുതെന്ന ചിന്തയിലാണ് 2002-ൽ കേരളത്തിൽ അമ്മത്തൊട്ടിൽ തുറന്നത്. പക്ഷേ ഇപ്പോൾ വേണ്ടത്ര കരുതൽ ഇക്കാര്യത്തിൽ കാണിക്കുന്നില്ല.
കോഴിക്കോട് ആധുനിക അമ്മത്തൊട്ടിൽ നിർമ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കൊച്ചിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിൽ സാങ്കേതികകാരണങ്ങളാൽ മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇടുക്കി, വയനാട് ജില്ലകളിലും തൊട്ടിലുകൾ പ്രവർത്തിക്കുന്നില്ല. കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ 22 വർഷത്തിനിടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ കിട്ടിയത് 599 നവജാതശിശുക്കളെയാണ്.
പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ അമ്മ എറിഞ്ഞ് കൊന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിനിടെ അമ്മ തൊട്ടിലുകളുടെ പ്രസക്തിയും ചർച്ചയിലെത്തി. ഇതിനിടെയാണ് പലതും പ്രവർത്തന രഹിതമാണെന്ന് വ്യക്തമാകുന്നത്. എല്ലാം അതിവേഗം നേരെയാക്കണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.