തിരുവനന്തപുരം: മെയ്‌ മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

വൈദ്യുത നിരക്ക് കൂട്ടാനും ആലോചനയുണ്ട്. ഈ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ കൂട്ടിയേക്കും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്.