പാലക്കാട്: ദേശീയപാതയിൽ മച്ചാംതോടിനു സമീപം കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ 60കാരൻ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തിൽ സാമുവലിന്റ മകൻ മാത്യു ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച മകളെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം.