തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ള്ള​ക്ക​ട​ൽ ജാ​ഗ്രതാ നിർദ്ദേശം. തി​ങ്ക​ളാ​ഴ്ച പ​ക​ൽ 3.30 വ​രെ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ള​ടി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. കേ​ര​ള തീ​ര​ത്തും തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്തും ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രു​ന്നു.

ജനങ്ങൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണം. തീ​ര​ത്ത് കി​ട​ന്ന് ഉ​റ​ങ്ങ­​രു­​തെ­​ന്ന് പൊ­​തു­​ജ­​ന­​ങ്ങ​ൾ­​ക്ക് നി​ർ­​ദേ­​ശം ന​ൽ­​കി­​യി­​ട്ടു​ണ്ട്.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​വും ഒ​ഴി​വാ​ക്ക​ണം. മ​ത്സ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.