മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണ്ണമാണ് പ്രതികൾ കവർന്നത്.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയിലെ ജൂവലറികളിൽ സ്വർണ്ണാഭരണങ്ങൾ നൽകാനായി ബൈക്കിൽ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിങ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്.