പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബർഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണത്തിന് പിന്നിൽ. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.

അക്രമത്തിനു പിന്നാലെ കാജാ ഹുസൈനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആസിഡ് അക്രമത്തിൽ പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.