ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. മൂന്ന് ലക്ഷം രൂപ പിഴയും അടക്കണം. ചങ്ങനാശ്ശേരി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്ന് വിധിയിലുണ്ട്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. എരുമേലി സിഐ. അനിൽകുമാറിനായിരുന്നു അന്വേഷണച്ചുമതല. ആദ്യം ഈ കേസിന്റെ വിചാരണകഴിഞ്ഞ് വിധിപറയുന്ന സമയത്ത് പ്രതി കോടതിയിൽ ഹാജരാകാതെ കടന്നുകളഞ്ഞിരുന്നു. പിന്നീട് എരുമേലി സിഐ. ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.