- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മയക്കു മരുന്നു സംഘത്തിലെ യുവാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിൽ
കോട്ടയം: വേഷം മാറി എത്തിയ പൊലീസ് കയ്യിലിരുന്ന എം.ഡി.എം.എ. പിടികൂടുമെന്ന് മനസ്സിലായതോടെ സിഗരറ്റുകൂടിലാക്കി വലിച്ചെറിഞ്ഞ മയക്കു മരുന്നു സംഘത്തിലെ യുവാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിലായി. ചങ്ങനാശ്ശേരി മാമ്മൂട് പുളിക്കൽ ലിജോ സേവ്യറാണ് (26) കുടുങ്ങിയത്. പൊലീസിന്റെ വലയിലാകുമെന്ന് ഉറപ്പായപ്പോൾ മയക്കുമരുന്ന് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരാമായി കുടുക്കുക ആയിരുന്നു. ലിജോയിൽ നിന്നും ലഹരിമരുന്ന് വാങ്ങാനെത്തിയ മൂന്നുപേരും പിടിയിലായി.
മാമ്മൂട് പുന്നമൂട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ പവിരാജ് (29), കറുകച്ചാൽ ശാന്തിപുരം മാടപ്പള്ളി കാലായിൽ അജിൽകുമാർ (26) എന്നിവരാണ് പിടിയിലായത്. ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച രാവിലെ 8.30-നാണ് നാടകീയ സംഭവം അരങ്ങേറിയത്. ചിങ്ങവനം സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ലിജോയെ വേഷംമാറിവന്ന പൊലീസ് വളഞ്ഞു. ഇത് മനസ്സിലാക്കിയ പ്രതി സിഗരറ്റ് പാക്കറ്റിലാക്കിയ എം.ഡി.എം.എ. റോഡരികിലെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് വലിച്ചെറിഞ്ഞു.
ലിജോയിൽ നിന്ന് മയക്കുമരുന്ന് വാങ്ങാൻ എതിർവശത്ത് കാറിൽ കാത്തുകിടക്കുകയായിരുന്നു മൂന്ന് പേർ. ഇവരെയും പിടിച്ച പൊലീസ് പിന്നെ തൊണ്ടി കണ്ടെടുത്തു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം എത്തിയതോടെ എം.സി.റോഡിൽ മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത് 21 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചത്. ബെംഗളൂരുവിൽനിന്നുള്ള ബസിൽ യാത്ര തുടങ്ങിയ ലിജോയെ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു.
ചിങ്ങവനം എസ്‌ഐ. സജീർ, എസ്‌ഐ. താജുദ്ദീൻ, സീനിയർ സി.പി.ഒ. രാജേഷ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.