- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രസലീലിലെ പ്രളയത്തിൽ മരണം 66 ആയി
ബ്രസീലിയ: കനത്ത മഴയെ തുടർന്ന് തെക്കൻ ബ്രസീലിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 66 ആയി. 74 പേർക്ക് പരിക്കേറ്റു. 67 പേരെ കാണാനില്ല. അണക്കെട്ടുകളിൽ ജലനിരപ്പ് ദ്രുതഗതിയിൽ ഉയരുകയാണ്. അതേസമയം പ്രളയം ബാധിച്ച റിയോ ഗ്രാൻഡെ ഡൊ സുൾ സംസ്ഥാനത്തെ പോർട്ടോ അലെഗ്രെയിൽനിന്ന് എഴുപതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ഇവിടെ വെള്ളംകയറിയ ഗ്യാസ്സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു.
ചരിത്രത്തിലാദ്യമായി ഗ്വായ്ബ നദിയിൽ ജലനിരപ്പ് 5.04 മീറ്റർ ഉയർന്നു. 1941-ലെ വെള്ളപ്പൊക്കത്തിൽ 4.76 മീറ്ററായിരുന്നു പരമാവധി ജലനിരപ്പ്. കനത്ത വെള്ളപ്പൊക്കത്തിൽ ഗതാഗത-കുടിവെള്ള സൗകര്യങ്ങൾ നിലച്ചത് മേഖലയിലെ 10 ലക്ഷത്തിലധികം പേരെ ബാധിച്ചു. പോർട്ട് അലെഗ്രെ അന്താരാഷ്ട്രവിമാനത്താവളം വെള്ളിയാഴ്ച അനിശ്ചിതകാലത്തേക്ക് അടച്ചു. നഗരത്തിലെ ആറ് ജലശുദ്ധീകരണശാലക്‌ളിൽ നാലെണ്ണം അടച്ചു. സംസ്ഥാനത്തെ 30 മുനിസിപ്പാലിറ്റികളെ പ്രളയം ബാധിച്ചു.
അതിനിടെ ഒരാഴ്ചയിലേറെയായി പേമാരിയും പ്രളയും ദുരിതം വിതക്കുന്ന കെനിയയിൽ മരണം 228 കടന്നു. 164 പേർക്ക് പരിക്കേറ്റു. 2.12 ലക്ഷം പേർ പ്രളയബാധിതമേഖലകളിൽനിന്ന് പലായനം ചെയ്തു.