- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി
കൽപറ്റ: അമ്പലവയലിൽ വളർത്തുനായയെ വീട്ടുവളപ്പിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലർച്ചെ ഒരു മണിക്കാണ് സംഭവം. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു
ഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതിൽ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്തുകൊണ്ടോടുകയാണ് ചെയ്തത്. വനവാസമേഖല തന്നെയാണിത്. എന്നാൽ പുലിയുടെ ആക്രമണം അത്ര സാധാരണമല്ല
ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story