തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്ങൾക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്.

ഇതുസംബന്ധിച്ചു എൻസിഇആർടി നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളിൽ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകൾ പിടിച്ചെടുത്തു. 10-ാം ക്ലാസ്സിലെ Mathematics, Democratic Politics II, Social Science Contemporary India എന്നീ വിഷയങ്ങളുടെയും, 9-ാം ക്ലാസ്സിലെ Social Science India and the Contemporary world, Economics Social Science Contemporary India, Social Science Democratic Politics എന്നീ വിഷയങ്ങളുടെയും ടെക്സ്റ്റ് ബുക്കുകളുടെ വിൽപ്പന നടത്തിയതിനണ് കേസ് രജിസ്റ്റർ ചെയ്തത്,