- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിധി: ഈ മാസം പത്തിന്
കണ്ണൂർ: വിഷ്ണുപ്രീയ വധക്കേസിൽ ഒന്നാം അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് എ.വി മൃദുല വിധിപറയുന്നത് മെയ് പത്തിലേക്ക് മാറ്റി. പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻങ്കണ്ടി വീട്ടിൽ വിനോദിന്റെമകൾ വിഷ്ണുപ്രീയയെയാണ് 2022- ഒക്ടോബർ 22-ന് പകൽ പന്ത്രണ്ടു മണിയോടെ വീട്ടിലേക്ക് കിടപ്പുമുറിയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആൺസുഹൃത്തിനെ മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്താ(25)ണ് കേസിലെ പ്രതി. തന്റെ പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണമായി ആരോപിക്കുന്നത്. സംഭവത്തിന് മുൻപായി കുടുംബത്തോടൊപ്പം മരണവീട്ടിൽ പോയശേഷം വിഷ്ണുപ്രീയ തനിച്ചുവീട്ടിലെത്തി ആൺസുഹൃത്തായ പൊന്നാനി പനമ്പാടയിലെ വിപിൻരാജുവായി വീഡിയോകോൾ വഴി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണുപ്രീയ വിപിൻ രാജനോട് ഫോണിൽ പറയുകയും ചെയ്തിരുന്നു.
പാനൂരിൽ ഫാർമമിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രീയ. വള്ള്യായി കല്യാണി നിലയിൽ കെ.വിജയന്റെ പരാതിപ്രകാരമാണ് പൊലിസ് പ്രഥമവിവരം രേഖപ്പെടുത്തുന്നതും അന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുന്നതും. വിഷ്ണുപ്രീയയുടെ വീട്ടിൽ കൃത്യം നടത്തുന്നതിനായി എത്തിയ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതു തൊണ്ടി മുതലായി കണക്കാക്കി വിചാരണ കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. പ്രൊസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ളീഡർ അഡ്വ. കെ. അജിത്ത് കുമാറാണ് ഹാജരായത്.
പ്രതിക്ക് വേണ്ടി അഡ്വ. എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂരും ഹാജരായി. പ്രതി ശ്യാംജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കേസിന്റെ വിചാരണ വേഗത്തിലാക്കിയിരുന്നു.