- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് എഫ് ഐ ആർ
ഇടുക്കി: ചിന്നക്കനാൽ ഭൂമി കൈയേറ്റക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് എഫ് ഐ ആർ. കേസിൽ 16-ാം പ്രതിയാണ് കുഴൽനാടൻ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആകെ 21 പ്രതികളാണുള്ളത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ പരാതിയോടെയാണ് മാത്യു ചിന്നക്കനാലിലെ ഭൂമി ഇടപാട് ചർച്ചയായത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയിട്ടുള്ളത്.
എന്നാൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴൽനാടൻ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരേ നിലപാട് എടുത്തതിന്റെ പ്രതികാരമായുള്ള വേട്ടയാടൽ എന്നായിരുന്നു കുഴൽനാടന്റെ ആരോപണം.