- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കടയിൽ ചത്ത കോഴികളെ വിൽപനക്കായി ഇറക്കി. നാട്ടുകാർ പിടികൂടി
കോഴിക്കോട്: കോഴിക്കടയിൽ ചത്ത കോഴിയുമായെത്തിയ വാഹനവും ഇത് വിൽപന നടത്താനുള്ള കടക്കാരന്റെ ശ്രമവും കൈയോടെ പിടികൂടി നാട്ടുകാർ. ബാലുശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കടയിലേക്ക് ലോഡ് ഇറക്കാനെത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ബാലുശ്ശേരി ബ്ലോക്ക് റോഡിന് സമീപത്തെ കോഴിക്കടയിൽ ചത്ത കോഴികളെ വിൽപനക്കായി ഇറക്കിയതായി കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. ഈ കോഴിക്കടക്കെതിരെ ഇതിന് മുൻപും പരാതികൾ ഉയർന്നിരുന്നു. പ്രദേശത്തെ പല ഹോട്ടലുകളിലും കല്യാണ ആവശ്യങ്ങൾക്കും കോഴിയിറച്ചി എത്തിക്കുന്നത് ഇതേ സംഘമാണെന്ന് സൂചനയുണ്ട്. ഈയിടെ കോഴിക്കോട് നടക്കാവിൽ വിലകുറച്ച് വിൽപന നടത്തുന്ന കോഴിക്കടയിൽ നിന്ന് സമാന രീതിയിൽ ചത്ത കോഴികളെ പിടികൂടിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.