മലപ്പുറം: കനത്ത ചൂടിൽ സൂര്യാഘാതമേറ്റ് കേരളത്തിൽ ചത്തുവീണത് 315 പശുക്കൾ. വേനൽച്ചൂട് തുടങ്ങിയതു മുതൽ മെയ്‌ രണ്ടുവരെയുള്ള കണക്കാണിത്. സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.

20 കിടാരികളും (ഒരു വയസ്സിനുമുകളിലുള്ള പശു) പത്ത് പശുക്കിടാങ്ങളും ചത്തു. ഒമ്പതു പോത്തുകൾക്കും ഒരു പോത്തിൻ കിടാരിക്കും അഞ്ച് പോത്തുകുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു. അഞ്ചു കുട്ടികൾ ഉൾപ്പെടെ 15 ആടുകളും 168 കോഴികളും ചൂടേറ്റു ചത്തു. കൂടുതൽ പശുക്കൾ ചത്തത് ആലപ്പുഴയിലാണ്. ആലപ്പുഴയിൽ 69 പശുക്കളാണ് ചത്തത്. ഏറ്രവും കുറവ് വയനാട്ടിലും.

വെയിലേറ്റു ചത്ത പശുക്കൾ ജില്ലതിരിച്ച്

തിരുവനന്തപുരം 14

കൊല്ലം 53

പത്തനംതിട്ട 6

ആലപ്പുഴ 69

കോട്ടയം 11

ഇടുക്കി 13

എറണാകുളം 24

തൃശ്ശൂർ 37

മലപ്പുറം 23

പാലക്കാട് 16

കോഴിക്കോട് 25

കണ്ണൂർ 4

വയനാട് 3

കാസർകോട് 17