മരട്: കൊച്ചിയിൽ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡിൽ കോഴിപ്പറമ്പിൽ വീട്ടിൽ നിംസനാ (25) ണ് പിടിയിലായത്. പ്രതിയിൽനിന്ന് 23.40 ഗ്രാം രാസലഹരിയാണ് പിടികൂടിയത്. കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശെന്റ നിർദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും മരട് പൊലീസും ചേർന്ന് തൈക്കൂടം ഓവർബ്രിഡ്ജിനു സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.