- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി
കൽപറ്റ: വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി. സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചർ കെ.നീതുവിന്റേതാണ് ആരോപണം. വവനംവകുപ്പ് മേധാവിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകൾ അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർക്കെതിരെയാണ് നീതു ഗുരുതര ആരോപണം ഉന്നയിച്ചത്. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് പരാതി. മരംമുറി നടക്കുന്ന സമയം ആവശ്യമായ ഫീൽഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികൾ പരിശോധിക്കാതെയാണ് പാസ് നൽകിയതെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ റേഞ്ചർക്കെതിരെയുള്ള കുറ്റങ്ങൾ.
എന്നാൽ തടികൾ നേരിട്ട് പരിശോധിച്ചാണ് പാസ് നൽകിയതെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ഡിപ്പാർട്ട്മെൻറ് ലോഗ്ബുക്കിൽ ഉൾപ്പെടെ ലഭ്യമാണെന്നുമാണ് നീതുവിന്റെ വാദം. അനധികൃത മരംമുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതൽ കണ്ടെടുത്തതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും താൻ ഉൾപ്പെടെയുള്ള സംഘമാണെന്നുമാണ് ഇവരുടെ വിശദീകരണം.
മരംമുറി നടക്കുന്ന കാലയളവിൽ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുകയായിരുന്നെന്നും ഇവർ വനംമേധാവിക്ക് നൽകിയ കത്തിൽ പറയുന്നു.