- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടിക്കാനത്ത് കാർ അറുനൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു
ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്. കാർ യാത്രക്കാരായ രണ്ടുപേർ അപകടത്തിൽ കൊല്ലപ്പെട്ടു. 10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചവരെന്നാണ് വിവരം.
തിരുവനന്തപുരം സ്വദേശികളും കാറിലുണ്ടായിരുന്നു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്. റോഡിൽ നിന്നും 600 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പരിക്കേറ്റ നാലുപേരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമാണ്. ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.