മാന്നാർ: കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തിൽ ബിജുക്കുട്ടൻ ഭാര്യ രശ്മി നായർ (40) ആണ് അറസ്റ്റിലായത്. മാന്നാർ പൊലീസാണ് ഇവരെ പിടികൂടിയത്.

ചേർത്തല സ്വദേശിനിയായ ത്യേസ്യാമ്മ സേവ്യറിന്റെ കയ്യിൽനിന്നും 9.50 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.