- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെസ്റ്റ് നൈൽ പനി; വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത
തിരുവനന്തപുരം: പാലക്കാട്ട് മരിച്ച വയോധികന് വെസ്റ്റ് നൈൽ പനിയെന്ന് സംശയം ഉയർന്നതോടെ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത. നിലവിൽ മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വെസ്റ്റ്നൈൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈമാസം ഏഴുപേർക്കാണ് പനി ബാധിച്ചത്. തൃശ്ശൂരിൽ ഒരാൾ മരിച്ചിരുന്നു. നിലവിൽ രണ്ടുപേർ പനിയുടെ ലക്ഷണങ്ങളാൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷൻ വാർഡുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിടനശീകരണവുമാണ് പ്രധാനം. സംസ്ഥാനത്ത് ഇടവിട്ട് മഴപെയ്യുന്നതിനാൽ ഡെങ്കിപ്പനി ബാധിതരും കൂടുകയാണ്.
കൊതുകുകളെ നശിപ്പിക്കണം
വീടുകളിൽ ഞായറാഴ്ച ഡ്രൈഡേ കൃത്യമായി നടത്തിയാൽ രോഗത്തെ മാറ്റിനിർത്താം. കൊതുകുകളെ നശിപ്പിക്കണം.
-ഡോ. കെ.ജെ. റീന, ഡയറക്ടർ, ആരോഗ്യവകുപ്പ്.