കോഴഞ്ചേരി: വിവാഹനാളിൽ വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് മുടങ്ങിയ വിവാഹം, മധ്യസ്ഥർ ഇടപെട്ടതിനെത്തുടർന്ന് ബുധനാഴ്ച നടന്നു. ഏപ്രിൽ 15-ന് തടിയൂരിന് സമീപത്തെ പള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് മുടങ്ങിയത്. തടിയൂർ സ്വദേശിയായ പ്രവാസി യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് അന്ന് നടക്കേണ്ടിയിരുന്നത്. വരൻ മദ്യത്തിനടിമയല്ലെന്നും അബദ്ധം പറ്റിയതാണെന്നും മനസ്സിലായതിനെത്തുടർന്ന് പെൺകുട്ടിയും വീട്ടുകാരും കല്യാണം നടത്താൻ സമ്മതിക്കുകയായിരുന്നു.