- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവേ പിതാവ് അപകടത്തിൽ മരിച്ചു
കണ്ണൂർ: മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ പിതാവ് മരിച്ചു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്. മലയോര ഹൈവേയിലെ രയരോത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.
മകൻ റോബർട്ടിന്റെ ഒത്തുകല്യാണത്തിനുശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വിൻസെന്റ് സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിക്കുക ആയിരുന്നു. സാരമായി പരിക്കേറ്റ വിൻസെന്റിനെ നാട്ടുകാർ കരുവൻചാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നു. മാലോം പഒത്തുകല്യാണത്തിന് കൂടെ പോയ മകൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലായിരുന്നു വീട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: റോസമ്മ. മക്കൾ: റോബർട്ട്. ബ്രിജിത്ത. ജാനറ്റ്. മരുമക്കൾ: സാന്റോ, മജോ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.