- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂളങ്കരയിൽ നൂറു പേർക്കെതിരെ പൊലീസ് കേസ്
കോഴിക്കോട്: പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ പ്രതി രക്ഷപെട്ടു. എറണാകുളം ഞാറയ്ക്കലിൽ നിന്ന് മോഷണം പോയ കാർ അന്വേഷിച്ചാണ് മൂന്ന് പോലീസുകാർ സ്വകാര്യ വാഹനത്തിൽ പൂളങ്കരയിലെത്തിയത്. രണ്ട് പോലീസുകാർ സിവിൽ വേഷത്തിലായിരുന്നു. ഒരാൾ മാത്രമാണ് യൂണിഫോമിലെത്തിയത്.
പ്രതിയായ ഷിഹാബിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ബഹളം വച്ചു. ഇതുകേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇയാൾ കാർ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. പോലീസുകാരെ ആക്രമിച്ച ഇവർ വാഹനത്തിന്റെ ചില്ലും തകർത്തു. ഇതിനിടെ മോഷ്ടാവ് രക്ഷപ്പെട്ടു. മൊബൈൽ ടവർ അടക്കം പരിശോധിച്ചാണ് പ്രതിയുടെ അടുത്ത് പൊലീസ് എത്തിയത്.
ഇതിനിടെയാണ് നാട്ടുകാർ പ്രതിരോധത്തിന് എത്തിയത്. കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കൽ പോലീസ് പന്തീരാങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പൊലീസും സ്ഥലത്തെത്തി നാട്ടുകാർക്ക് നേരെ ലാത്തിവീശുകയും ഇവരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഇതിനിടെ പ്രതി രക്ഷപെടുകയായിരുന്നു.
നൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തി, പ്രതിയെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.