- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞുവെച്ചു, സംഘർഷം;
കോഴിക്കോട്: പന്തീരങ്കാവ് പൂളങ്കരയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ 150 പേർക്കെതിരെ കേസെടുത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചതിനുമാണ് കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പന്തീരങ്കാവ് പൊലീസ് കേസെടുത്തത്.
എറണാകുളം ഞാറക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷിഹാസിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. ഷിഹാസ് വാടകയ്‌ക്കെടുത്ത വണ്ടിയുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് കേസ്.
ഏഴ് മണിയോടെ വണ്ടിയിലെത്തിയ സംഘം ഷിഹാസിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. ക്വട്ടേഷൻ സംഘം എന്ന് തെറ്റിദ്ധരിച്ചാണ് സംഘത്തെ തടഞ്ഞുവെച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസാണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് ആൾക്കൂട്ടം സംഘത്തെ തടഞ്ഞുവെച്ചത്. സംഘർഷം ഉണ്ടായതോടെ പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി. ഇതിനിടെ പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.