തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ബസ് ഡ്രൈവർ യദുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴികൾ പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്തുവിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയത് ദുരൂഹമാണെന്നും മൊഴികളിൽ വൈരുധ്യമുണ്ടെന്നും പൊലീസ് പറയുന്നു. നേരത്തേ ചോദ്യം ചെയ്ത കണ്ടക്ടർ സുബിനെയും കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെയും വിട്ടയയ്ക്കുമെന്നും പൊലീസ് അറിയിച്ചു.