- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്സാപ്പിൽ കളക്ടറുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമം
പത്തനംതിട്ട: പത്തനംതിട്ട ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണന്റെ വ്യാജ വാട്‌സാപ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേംകൃഷ്ണന്റെ ചിത്രം ഡി.പി.യാക്കി പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. എ.ഡി.എമ്മും ജീവനക്കാരും കളക്ടറുടെ സുഹൃത്തുക്കളും അടക്കം നിരവധി പേർക്ക് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചു. എ.ഡി.എം. ആണ് കളക്ടറെ ഇക്കാര്യം ആദ്യം അറിയിച്ചത്.
സന്ദേശം ലഭിച്ചെങ്കിലും ആരുടേയും പണം നഷ്ടപ്പെട്ടിട്ടില്ല. തട്ടിപ്പിനുള്ള ശ്രമം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ, ഹരിയാനയിലെ ഫരീദാബാദിലാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Next Story