കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെ ഒന്നര കോടിയുടെ സ്വർണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് ഇത്തരത്തിൽ 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു