തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചു. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നിധീഷിനാണ് മർദനമേറ്റത്.

പ്രതിക്ക് ഭക്ഷണത്തിനൊപ്പം ബീഡി നൽകാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനാണ് മർദനമേറ്റത്. പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.