- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം
കൊച്ചി: കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡർ യാത്രയിൽ ഏർപ്പെടുത്തി. മെയ് 13 മുതൽ ഇത് യാഥാർഥ്യമാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം. ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോയെ ഉൾപ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഇതു യാഥാർഥ്യമായത്.
ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ, മൂവി ടിക്കറ്റുകൾ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകൾ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണു ഗൂഗിൾ വാലറ്റ്. ഗൂഗിൾ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങൾക്കു ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാത്രമാണു ഗൂഗിൾ വാലറ്റ് ലഭ്യകുക. ഡിവൈസിൽ നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ ഫീച്ചറും വേണം.