- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്തതോടെ ചൂടിന് ശമനം കണ്ട് തുടങ്ങി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നലെ കനത്ത മഴ ലഭിച്ചു. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും യെലോ അലർട്ട് ആണ്. കേരളലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. പൊതുവേ എല്ലാ ജില്ലകളിലും മഴ ലഭിച്ചതോടെ താപനില 5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞതായാണ് കണക്ക്.