- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിണറിനുള്ളിലെ സ്ഫോടന മരണം; രണ്ടു പേർ അറ്സ്റ്റിൽ
പെരിന്തൽമണ്ണ: കിണറിലെ പാറപൊട്ടിക്കാനായി സ്‌ഫോടനം നടത്തുന്നതിനിടെ പുറത്തേക്ക് കയറാനാവാതെ വീണ് ഒരാൾമരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന തഞ്ചാവൂർ മാവട്ടം മുട്ടിപ്പേട്ട ബാലൻ (34), ധർമപുരി രാംദാസ് ദണ്ഡ് മാവട്ടം ചന്ദ്രൻ (54) എന്നിവരെയാണ് എസ്.എച്ച്.ഒ. പി.ബി. കിരണിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കും സ്‌ഫോടകവസ്തു നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പുകളിലടക്കമാണ് കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്തത്. സ്‌ഫോടകവസ്തുക്കൾ കൈവശംവെക്കാനോ ഉപയോഗിക്കാനോ അനുമതിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സേലം സ്വദേശി രാജേന്ദ്രൻ (49) ആണ് മരിച്ചത്. പെരിന്തൽമണ്ണ തേക്കിൻകോട് ശനിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണർ ആഴംകൂട്ടാൻ പാറപൊട്ടിക്കാനാണ് സ്ഫോടനം നടത്തിയത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയശേഷം തിരികെ കയറുന്നതിനിടെ രാജേന്ദ്രൻ കിണറിലേക്കുതന്നെ വീഴുകയായിരുന്നു. തുടർന്നുള്ള സ്ഫോടനത്തിൽ വയറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. ചിതറിത്തെറിച്ച കാൽപ്പാദത്തിന്റെ ഭാഗം വൈകീട്ട് കിണറിൽനടത്തിയ തിരച്ചിലിൽ കണ്ടെടുത്തു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച രാവിലെ പെരിന്തൽമണ്ണ എസ്.എച്ച്.ഒ.യുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി. മഞ്ചേരി മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടം നടത്തി സ്വദേശത്തേക്കു കൊണ്ടുപോയി.