- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതി ശ്യാംജിത്തിന് വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് തിങ്കളാഴ്‌ച്ച കോടതി ശിക്ഷ വിധിക്കും.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രണയപ്പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായവിഷ്ണുപ്രിയയെ കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് പൊസിക്യുഷൻ കേസ്‌കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷൺ സെഷൻസ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്.
മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസിൽ അതിവേഗം വാദം പൂർത്തിയാക്കിയായിരുന്നു കോടതി വിധി. 2022 ഒക്ടോബർ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാനൂർ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടിൽ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷമാണ് കഴുത്തറുത്തുകൊലപ്പെടുത്തിയത്.
വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. ഇതിൽ 10 മുറിവുകൾ മരണത്തിന് ശേഷം ഏൽപ്പിച്ചതായിരുന്നു. വിചാരണ ഘട്ടത്തിൽ നിരവധി ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. കുറ്റം തെളിയിക്കുന്നതിൽ കേരള പൊലീസിന്റെ അന്വേഷണമികവ് നിർണ്ണായകമായി കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാറാണ് ഹാജരായത്.
സംസ്ഥാനമാകെ ഉറ്റുനോക്കുന്ന വിഷ്ണു പ്രീയ വധകേസിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ നടത്തി കുറ്റക്കാരനെന്ന് വിധിച്ചത്.വിഷ്ണുപ്രീയയെ കൊലപ്പെടുത്തിയതു ആസൂത്രിതമാണന്നും അതിനാൽ പ്രതിക്ക് വധ ശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷൻ വാദം.
വിഷ്ണുപ്രീയ കൊല്ലപ്പെട്ട ശേഷവും ശരീരത്തിൽ മുറിവേൽപ്പിച്ചതായും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ഇരയോടുള്ള അടങ്ങാത്ത പകയാണ് ഇങ്ങനെ ചെയ്യാൻ കാരണമായത്. ഇത്തരം കേസുകളിൽ പ്രതിക്ക് വധശിക്ഷ നൽകുന്നതിനെ കുറിച്ചു നേരത്തെയുള്ള സുപ്രീം കോടതി ഉത്തരവുകൾ പബ്ൽക് പ്രൊസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരാക്കി.
ദൃക്സാക്ഷികളില്ലെങ്കിലും മൃഗീയമായ കൊലപാതകമാണെങ്കിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ നൽകാമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. വിഷ്ണുപ്രീയയെ അരും കൊല നടത്തിയതിനു ശേഷം വള്ള്യായിയിൽനിന്ന് മാനന്തേരിയിലേക്ക് തിരിച്ചു പോയ പ്രതി പിതാവിന്റെ ഹോട്ടലിൽ നിന്നും ചോറ്് വിളമ്പിക്കൊടുത്തു. ഇതു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതല്ല. പ്രതിക്ക് ജീവപര്യന്തം നൽകിയാലും മാനസിക പരിവർത്തനമുണ്ടാകില്ല. പ്രതിക്ക് വധശിക്ഷ നൽകിയില്ലെങ്കിൽ സമൂഹം നിയമവ്യവസ്ഥയെ സംശയത്തോടെ നോക്കിക്കാണും. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ജീവപര്യന്തം തടവു ലഭിച്ചാൽ 14വർഷം കഴിഞ്ഞു പുറത്തുവരാമെന്ന് പ്രതി പറഞ്ഞതും പ്രൊസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ നൽകുന്നതിനെ പ്രതിഭാഗം എതിർത്തു. പ്രതിയുടെ പ്രായവും ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്നതും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ എസ്്്. പ്രവീൺ വാദിച്ചു. അച്ഛനുംഅമ്മയും സഹോദരിയുമുള്ള കുടുംബത്തിന്റെതാങ്ങാവേണ്ടയാളാണ് ശ്യാംജിത്തെന്നുംഅദ്ദേഹം കോടതിയുടെ മുൻപാകെ ശ്രദ്ധക്ഷണിച്ചു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. അഭിലാഷ്് മാത്തൂരും ഹാജരായി. പാനൂർ പൊലിസ് ഇൻസ് പെക്ടർ എംപി ആസാദാണ് പ്രതിയെ അറസ്റ്റു ചെയ്തത്.