വടക്കഞ്ചേരി: കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം (56) ആണ് അറസ്റ്റിലായത്. അബ്ദുൽകരീമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

കഴിഞ്ഞ ജനുവരി 23നാണ് കെണിയിൽ തട്ടി ഷോക്കേറ്റ് പയ്യക്കുണ്ട് കുന്നത്തുവീട്ടിൽ കണ്ടന്റെ ഭാര്യ കല്യാണി (78) മരിച്ചത്. പറമ്പിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വൈദ്യുതാഘാതമാണെന്നു തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോടതി റിമാൻഡ് ചെയ്തു.