കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. കലൂർ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു.

ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരും അപകടത്തിൽ പെടുന്നത്. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്.