- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്
പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയുന്നത്. ആദ്യം തലശ്ശേരി കാൻസർ സെന്ററിൽ ചികിത്സിച്ചു. തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്ന അലനെ ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കരളിന്റെ പ്രവർത്തനത്തെ രോഗം കാര്യമായി ബാധിച്ചതിനാൽ ഈ കുരുന്നു ജീവൻ കാക്കാൻ ഉടനെ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഇവിടുത്തെ ഡോക്ടർമാർ. ഇതിനും തുടർ ചികിത്സയ്ക്കും അനുബന്ധ ചെലവുകൾക്കുമായി ഏകദേശം 25 ലക്ഷം രൂപ ചിലവു വരും. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇത്രയധികം പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് അലന്റെ കുടുംബം.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ പി.പി. ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് അലൻ. ഭീമമായ ചികിത്സച്ചെലവ് താങ്ങാൻ കുടുംബത്തിന് ശേഷിയില്ല. കുട്ടിയുടെ ചികിത്സാകാര്യങ്ങൾക്ക് പിന്നാലെയായതിനാൽ കുടുംബത്തിലെ ഏക ജോലിക്കാരനായിരുന്ന ദീപേഷിന്റെ വരുമാനവും നിലച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും മറ്റും സഹായത്തിനുപുറമെ വലിയൊരു തുക കടം വാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.
ഇനിയുള്ള ചികിത്സച്ചെലവുകൾ കണ്ടെത്താനാകാതെ പകച്ചുനിൽക്കുന്ന കുടുംബത്തെ സഹായിക്കാൻ സമിതി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാർ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ. രക്ഷാധികാരിയും ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയുമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. സഹായധനം സ്വരൂപിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഉദുമ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0617053000006910. ഐ.എഫ്.എസ്. കോഡ്: SIBL0000617. ഗൂഗിൾ പേ നമ്പർ: 7306144238.